മാർപാപ്പയുടെ കരുതലിന്റെഅടയാളവുമായി കർദിനാൾ കാമറൂൺ സന്ദർശിച്ചു

മാർപാപ്പ ആഫ്രിക്കയെ കരുതുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ അടയാളവുമായി അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രേ പരോളിൽ ആഫ്രിക്ക സന്ദർശിച്ചു ജനുവരി 28 ന് കാമറൂണിലെത്തിയ അദ്ദേഹത്തിന്റെ സന്ദർശനം ഫെബ്രുവരി 3 വരെ നീണ്ടുനിൽക്കും. സമാധാനത്തിന്റെ പാതയിൽ ചരിക്കുക എന്ന പോപ്പിന്റെ സന്ദേശം ഉൾക്കൊണ്ടാണ് അദ്ദേഹം ആഫ്രിക്കൻ സന്ദർശനം നടത്തുന്നത് . കോവിഡ് 19 പകർച്ച വ്യാധിയും നിലവിലുള്ള ആഭ്യന്തര കലാപവും അടിയന്തരാവസ്ഥയും എല്ലാം ആഫ്രിക്കൻ ജനതയുടെ കർഷപ്പാടുകൾ വർദ്ധിപ്പിച്ചിട്ടുണ്ട് ഈ സാഹചര്യത്തിൽ ഭരണാധികാരികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബമെൻഡ കത്തിഡ്രലായിരിക്കും കർദിനാൾ പരോളിൽ യൂക്കറിസ്റ്റ് ആഘോഷിക്കുക .അതിനുശേഷം തെരുവുകുട്ടികൾക്കും ചെറുപ്പക്കാരായ തടവുകാർക്കും സാഹായം നൽകുവാനായി ജെസ്യൂട്ട് വൈദികൻ യെവ്‌സ്‌ ലെസ്‌ക്കാൻ സ്ഥാപിച്ച Household Of Hope ഉം സ്റ്റേറ്റ് സെക്രട്ടറി സന്ദർശിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group