കർദ്ദിനാൾ ഫിലിപ്പ് നേരിയെയും കർദ്ദിനാൾ ആന്റണി പൂളയെയും റോമൻ ക്യൂറിയയുടെ ഡികാസ്റ്ററീസ് അംഗങ്ങളായി നിയമിച്ചു

സിസിബിഐയുടെ പ്രസിഡന്റായ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോയെയും റോമൻ ക്യൂറിയയുടെ ഡികാസ്റ്ററീസ് അംഗങ്ങളായി നിയമിച്ചു. സുവിശേഷ വൽക്കരണത്തിനുള്ള ഡിക്കാസ്റ്ററിയിലെ ഒരു അംഗമായി കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോയെയും സമഗ്രമായ മനുഷ്യവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയിലെ അംഗങ്ങളിലൊരാളായി കർദിനാൾ ആന്റണി പൂളയെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിയമന ഉത്തരവ് ലഭിച്ചത്.

കർദിനാൾ ഫിലിപ്പ് നേരി ഫെറോ 1953 ജനുവരി 20-ന് ജനിച്ച് 1979 ഒക്ടോബർ 28-ന് വൈദികനായി. 1993 ഡിസംബർ 20-ന് ഗോവ, ദാമൻ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2003 ഗോവയിലെയും ദാമന്റെയും ആർച്ച് ബിഷപ്പായും ഈസ്റ്റ് ഇൻഡീസിന്റെ പാത്രിയർക്കീസ് ​​”ആഡ് ഓണറം” ആയും അദ്ദേഹം നിയമിതനായി. 2004 മാർച്ച് 21-ന് സ്ഥാനാരോഹണം ചെയ്തു. 31-ാമത് പ്ലീനറി അസംബ്ലിയിൽ വച്ച് അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കർദ്ദിനാൾ ആന്റണി പൂള 1961 നവംബർ 15 ന് ആന്ധ്രാപ്രദേശിലെ ചിന്ദുകൂറിൽ ജനിച്ചു. 1992 ഫെബ്രുവരി 20 ന് വൈദികനായി. 2008 ഫെബ്രുവരി 8 ന് കുർണൂൽ ബിഷപ്പായി നിയമിതനായി. 2008 ഏപ്രിൽ 19 ന് ബിഷപ്പായി നിയമിതനായി. 2020 നവംബർ 19-നാണ് ഹൈദരാബാദ് ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group