കര്‍ദ്ദിനാള്‍ പ്രോട്ടോഡീക്കനായിരിന്ന റെനാറ്റോ റാഫേൽ ദിവംഗതനായി

മാര്‍പാപ്പയുടെ പേര് പ്രഖ്യാപിക്കുന്ന മുന്‍ കര്‍ദ്ദിനാള്‍ പ്രോട്ടോഡീക്കന്‍ കര്‍ദ്ദിനാള്‍ റെനാറ്റോ റാഫേൽ ദിവംഗതനായി. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ ഉന്നത നയതന്ത്രജ്ഞനായി 16 വർഷം സേവനമനുഷ്ഠിക്കുകയും വർഷങ്ങളോളം റോമിലെ പ്രധാന പൊന്തിഫിക്കൽ കൗൺസിലുകളുടെ തലവനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 91 വയസ്സുള്ള കര്‍ദ്ദിനാള്‍ റെനാറ്റോ ഇന്നലെ തിങ്കളാഴ്ചയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

2002-2009 കാലഘട്ടത്തിൽ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും 2006-2009 കാലഘട്ടത്തിൽ കുടിയേറ്റക്കാരുടെ അജപാലനപരമായ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിരുന്നു. 2014 മുതൽ കഴിഞ്ഞ ജൂലൈ വരെ അദ്ദേഹം കർദ്ദിനാൾ പ്രോട്ടോഡീക്കനായി സേവനമനുഷ്ഠിച്ചിരിന്നു. യു.എന്നിലെ തൻ്റെ സേവനത്തിനു പുറമേ, തായ്‌ലൻഡ്, മലേഷ്യ, ലാവോസ്, സിംഗപ്പൂർ, ബ്രൂണെ എന്നിവിടങ്ങളിൽ വത്തിക്കാൻ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ച അദ്ദേഹം ന്യൂൺഷ്യോ പദവികൾ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group