കോവിഡ് രോഗവിമുക്തി ദൈവത്തിനും ഗ്വാഡെലൂപ്പെ മാതാവിനും നന്ദി പറഞ്ഞ് കർദിനാൾ..

ഡെൻവർ: കോവിഡിൽ നിന്നും രോഗവിമുക്തനായത്തിന് ദൈവത്തിനും ഗ്വാഡെലൂപ്പെ മാതാവിനും നന്ദി പറഞ്ഞ് കർദിനാൾ റെയ്മണ്ട് ബൂർക്കെ.

രോഗവിമുക്തനായി ഹോസ്പിറ്റലിൽ നിന്നെത്തിയ ശേഷം അദ്ദേഹo വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടാണ് തന്റെ നന്ദി പ്രഖ്യാപിച്ചത് .

എന്റെ ഹൃദയം ദൈവത്തോടുള്ള നന്ദിയാൽ നിറഞ്ഞിരിക്കുന്നു. ആഗസ്റ്റ് 10 മുതൽ വലിയ സഹനങ്ങളിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്. മരണത്തിൽ മാത്രം അവസാനിക്കുമായിരുന്ന വേദനയും സഹനവുമായിരുന്നു അത്. എന്റെ ജീവിതത്തിലെ ഈ പരീക്ഷണഘട്ടങ്ങളിൽ ഞാൻ ഗാഡ്വെലൂപ്പെ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിന് നന്ദി പറയുന്നു.
അവരുടെ മാധ്യസ്ഥം എന്റെ പരീക്ഷണങ്ങളുടെ ഘട്ടത്തിൽ വലിയ ശക്തിയായിരുന്നു.പ.കുർബാനയിലെ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

73 കാരനായ കർദിനാൾ കോവിഡിനെ തുടർന്ന് വെന്റിലേറ്ററിൽ വരെ പ്രവേശിക്കപ്പെട്ടിരുന്നു. വെന്റിലേറ്ററിലെ ഒമ്പതുദിവസങ്ങൾക്ക് ശേഷമാണ് താൻ ബോധം വീണ്ടെടുത്തതെന്നും ഈ സമയത്ത് ഗ്വാഡെലൂപ്പെ മാതാവ് തന്റെ കൈകൾ കോർത്ത് പിടിച്ചിരുന്നുവെന്നും കർദിനാൾ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group