സുരക്ഷാനിയമത്തിന്റെ പേരിൽ വിചാരണ നേരിടുന്ന ചൈനിസ് കർദിനാൾ ജോസഫ് സെന്നിന്റെ വിചാരണ പൂർത്തിയായി, വിധി വെള്ളി യാഴ്ചയുണ്ടായേക്കുമെന്ന് കരുതുന്നു.
മെയ് മാസത്തിലാണ് 90 കാരനായ കർദിനാൾ സെന്നിനെ പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. കർദിനാൾ സെന്നിനെ കൂടാതെ നാലു പേർ കൂടി വിചാരണ നേരിടുന്നുണ്ട്. എന്നാൽ കർദിനാൾ സെന്നിനെതിരെ ലഘുവായ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ചൈന-വത്തിക്കാൻ ഉടമ്പടിയുടെ പേരിൽ വത്തിക്കാന്റെ നിശിത വിമർശകനാണ് കർദിനാൾ സെൻ.
നാഷനൽ സെക്യൂരിറ്റി ലോയുടെ ചുവന്ന വര എവിടെയാണ് ഉള്ളതെന്ന് തങ്ങൾക്കറിയില്ലെന്ന് വിഷയത്തിൽ ബിഷപ് ചൗ പ്രതികരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group