ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ നിലപാട് സ്വാഗതo ചെയ്ത് കർദിനാൾ…

കൊച്ചി: ജനസംഖ്യ അനുപാതമനുസരിച്ച് ന്യൂനപക്ഷ സ്കോളർപ്പ്
നൽകുവാനുള്ള സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ന്നതായി സീറോ മലബാർ സഭ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു .
കോടതി വിധിയുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്നും ഇതുവരെ നീതി ലഭിക്കാത്തവർക്കും നീതി കിട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യൻ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഫണ്ട് വിഹിതം സംസ്ഥാന സര്‍ക്കാര്‍ വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യത്തിൽ പ്രതികരിച്ചത് . ഇതുവരെ നീതി ലഭിക്കാത്തവര്‍ക്കും നീതി ലഭിക്കണമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ന്യൂനപക്ഷ സ്കോളർഷിപ്പിൽ ജനസംഖ്യ അനുപാതം കൊണ്ടുവരുന്നതിൽ അനീതിയില്ലെന്നും സർക്കാർ തന്നെ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആര്‍ക്കും ഒരവകാശവും നിഷേധിക്കപ്പെടണമെന്ന് സഭക്ക് ആഗ്രഹമില്ല. എല്ലാവര്‍ക്കും തുല്യനീതി ലഭിക്കണം’. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group