ഇന്ത്യയിൽ അപ്പൊസ്തോലിക് പ്രൊനുൺഷ്യൊ ആയി സേവനമനുഷ്ഠിച്ച കർദ്ദിനാൾ കാലം ചെയ്തു

ഇന്ത്യയിൽ അപ്പൊസ്തോലിക് പ്രൊനുൺഷ്യൊ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ അഗൊസ്തീനൊ കാച്ചവില്ലൻ കാലം ചെയ്തു.

വത്തിക്കാനിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു.

ഇറ്റലിയിലെ നൊവാലെ ദി വൽദാഞ്ഞൊയിൽ 1926 അഗസ്റ്റ്14-ന് ജനിച്ച അദ്ദേഹം, 1949 ജൂൺ 26-ന് പൗരോഹിത്യം സ്വീകരിക്കുകയും, 1976 ഫെബ്രുവരി 28-ന് ആർച്ചുബിഷപ്പായി അഭിഷിക്തനാകുകയും, 2001 ഫെബ്രുവരി 21-ന് കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തപ്പെടുകയും ചെയ്തു.

വിവിധനാടുകളിൽ പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രകാര്യാലായങ്ങളിൽ സേവനം ചെയ്തിട്ടുള്ള അദ്ദേഹം കെനിയയിൽ 1976 മുതൽ 1981 വരെ അപ്പൊസ്തോലിക് നുൺഷ്യൊ ആയതിനു ശേഷം 1981 മുതൽ 1990 വരെ ഇന്ത്യയിലെയും 1985 മുതൽ 1990 വരെ നേപ്പാളിലെയും 1990 മുതൽ 1998 വരെ അമേരിക്കൻ ഐക്യനാടുകളിലെയും അപ്പൊസ്തോലിക് പ്രൊനുൺഷ്യൊ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കർദ്ദിനാൾ അഗൊസ്തീനൊ കാച്ചവില്ലന്റെ നിര്യാണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 212 ആയി കുറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group