ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്യുമ്പോള്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി പോലീസ്

ഷോപ്പിംഗ് മാള്‍ മുതല്‍ ചെറുകിട കടകളില്‍ വരെ ആളുകള്‍ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്താറുണ്ട്.

പല വെബ്സൈറ്റുകളിലേയ്ക്ക് ഉള്ള മാര്‍ഗ്ഗമായും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്യുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കെണിയിലകപ്പെടാൻ സാധ്യതയുണ്ട്. ഇതിന് മാര്‍ഗനിര്‍ദേശം നല്‍കി കേരള പോലീസ് ഫേസ് ബുക്കില്‍ പോസ്റ്റ് പങ്ക് വച്ചു.

കുറിപ്പ്:

ആധുനിക ജീവിതത്തില്‍ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്ബോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.

QR കോഡ് ഉപയോഗിച്ച്‌ ഒരു ലിങ്ക് തുറക്കുമ്ബോള്‍, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകള്‍ ക്ലിക്കു ചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകള്‍ നയിക്കുന്ന URLകള്‍ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും.

QR കോഡ് സ്‌കാനര്‍ APP സെറ്റിംഗ്‌സില്‍ ‘open URLs automatically’ എന്ന ഓപ്ഷന്‍ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം.

അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക. QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തുക.

കസ്റ്റം QR കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക..

QR കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതും ഉപകരണ നിര്‍മ്മാതാവ് നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കുക.

ഏതൊരു ടെക്‌നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതല്‍ കരുതലോടെ ഇവയെ സമീപിക്കാന്‍ സഹായിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group