ആരോഗ്യ സേവന രംഗത്ത് പുതിയ അധ്യായം കുറിച്ച് കോട്ടയം അതിരൂപതയുടെ കീഴിലുള്ള കാരിത്താസ് ആശുപത്രി.

കേരളത്തിലെ ആരോഗ്യ സേവന രംഗത്ത് പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്
കോട്ടയം അതിരൂപതയുടെ കീഴിലുള്ള കാരിത്താസ് ആശുപത്രി.

കാരിത്താസ് ആശുപത്രിയും സ്‌കൈ എയര്‍ മൊബിലിറ്റിയും ചേര്‍ന്ന് ആദ്യമായി ഡ്രോണ്‍ വഴി മെഡിക്കല്‍ ഡെലിവറി ആരംഭിച്ചുകൊണ്ടണ് ആരോഗ്യ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് സമ്മാനിച്ചിരിക്കുന്നത്.

കോട്ടയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനം ആരംഭിച്ചിരിക്കുന്നത്.

ഏറ്റവും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ഡ്രോണിന് 4 മുതല്‍ 6 കിലോമീറ്റര്‍ ദൂരം വരെ 3 കിലോഗ്രാമോളം ഭാരമുള്ള മെഡിക്കല്‍ സാധനങ്ങള്‍ വഹിക്കാന്‍ കഴിയും.

ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ സേവനത്തിലൂടെ ആശുപത്രി ലക്ഷ്യമിടുന്നത് ഡെലിവറി സമയം മണിക്കൂറുകളില്‍ നിന്ന് 5-7 മിനിട്ടിലേക്ക് ഗണ്യമായി കുറയ്ക്കുക എന്നതാണ്.

കാരിത്താസ് ആശുപത്രിയില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങ് കടുത്തുരുത്തി എം എല്‍ എ അഡ്വക്കേറ്റ് മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി ആദ്യ പരീക്ഷണം എന്ന നിലയില്‍ കാരിത്താസ് ആശുപത്രിയില്‍ നിന്ന് കളത്തിപ്പടി കാരിത്താസ് ഫാമിലി ഹോസ്പിറ്റലിലേക്കും, കൈപ്പുഴ കാരിത്താസ് കെ എം എം ഹോസ്പിറ്റലിലേക്കും മരുന്നുകള്‍ എത്തിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കമായി. ഡ്രോണ്‍ ഡെലിവറിയിലൂടെ അവശ്യ മെഡിക്കല്‍ സാധനങ്ങള്‍ അവയുടെ ലക്ഷ്യസ്ഥാനങ്ങളില്‍ വേഗത്തിലും ഫലപ്രദമായും എത്തിക്കുവാനും സഹായിക്കും. സ്‌കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഈ പുതിയ പദ്ധതി കോട്ടയത്തിന്റെ ആരോഗ്യ മേഖലയില്‍ തന്നെ വലിയ വഴിത്തിരിവാകുമെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കും മറ്റും മരുന്നുകള്‍, ലാബ് സാമ്പിളുകള്‍, ആരോഗ്യ ഉപകരണങ്ങള്‍ എന്നിവ എത്തിക്കാനും സാധാരണക്കാരുടെ ആരോഗ്യ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ഈ സേവനം കാരിത്താസിനെ സഹായിക്കുമെന്നും കാരിത്താസ് ഡയറക്ടര്‍ റവ. ഫാ. ഡോ ബിനു കുന്നത്ത് പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group