കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായവുമായി കാരിത്താസ് ആശുപത്രി

കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിന്റെ
സഹായത്തോടെ കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നു.

കാരിത്താസിൽ ചികിത്സയിൽ ആയിരിക്കുന്നതും പുതുതായി ചികിത്സയ്ക്ക്
വരുന്നവരുമായ അർഹതപ്പെട്ട 750 കാൻസർ രോഗികൾക്ക് ഒരാൾക്കു 20,000 രൂപ വീതം ഇളവ് നൽകാനാണ് ലക്ഷ്യമിടുന്നത്.

രോഗനിർണ്ണയം, കാൻസർ ചികിത്സ, ശസ്ത്രക്രിയ എന്നിവ ഉൾപ്പെടെയുള്ള ഏത് ചികിത്സയ്ക്കും ഈ ഇളവ് ലഭ്യമാണ്. ജൂലൈ പകുതിയോടെ ആരംഭിച്ച് മാർച്ച് 31 വരെ നീളുന്ന ഈ പദ്ധതിയിൽ ഇതുവരെ ഏറെ ആളുകൾക്ക് സഹായം എത്തി കഴിഞ്ഞു.

ഈ പദ്ധതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പദ്ധതിയുടെ ഭാഗമാകുന്നതിനും (തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ) 9497713593 വിളിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group