കുടിയേറ്റക്കാർക്കു വേണ്ടി ആപ്പുമായി കാരിത്താസ് ഇന്ത്യ

കുടിയേറ്റക്കാർക്കുളള ആപ്പ് വികസിപ്പിച്ച് കാരിത്താസ് ഇന്ത്യ. ‘പ്രവാസി ബന്ധു’ എന്നാണ് ആപ്പിന്റെ പേര്.

ബാംഗ്ലൂർ ആർച്ച് ബിഷപ് പീറ്റർ മച്ചാഡോയും അഡീഷനൽ ലേബർ കമ്മീഷനർ മഞ്ജുനാഥ് ഗംഗാധരയും ചേർന്ന് ആപ്പിന്റെ പ്രകാശനം നിർവഹിച്ചു . പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

കുടിയേറ്റക്കാരുടെ ആരോഗ്യം, ജോലി, മാന്യമായ ജീവിതം, ജോലിസ്ഥലത്തെ അവസ്ഥകൾ എന്നിവയെക്കുറിച്ച് ചടങ്ങിൽ ചർച്ചകൾ നടന്നു. രണ്ടു കുടിയേറ്റതൊഴിലാളികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുംവേണ്ടിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തെ ഉദ്ധരിച്ചു കൊണ്ടാണ് ആർച്ച് ബിഷപ് മച്ചാഡോ സംസാരിച്ചത്.
കൂടാതെ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞോളി, ആർച്ച് ബിഷപ് യൂജിൻ പെരേര, ലീസാ ജോസ് തുടങ്ങിയവരും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group