കാരിത്താസ് ഇന്ത്യ മേഖലാ സമ്മേളനം കോട്ടയം ആമോസിൽവെച്ച്.

കാരിത്താസ് ഇന്ത്യയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന കേരളാ റീജിയണൽ അസംബ്ലി ഇന്നും നാളെയും കോട്ടയത്ത് കേരള സോഷ്യൽ സർവ്വീസ് ഫോറം ആമോസ് സെന്ററിൽ വച്ച് നടക്കും. കെ.സി.ബി.സി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാനും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനുമായ മാർ ജോസ് പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അസംബ്ലി കാരിത്താസ് ഇന്ത്യ ചെയർമാൻ പാറ്റ്ന ആർച്ചുബിഷപ്പ് മോസ്റ്റ് റവ.സെബാസ്റ്റ്യൻ കല്ലുപുര ഉദ്ഘാടനം ചെയ്യും. മഹാമാരിയുടെയും തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ ആഘാതങ്ങളുടെയും സാഹചര്യങ്ങളിൽ വരും വർഷങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനാവശ്യമായ പദ്ധതികൾക്ക് അസംബ്ലി രൂപം നൽകും.

കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. പോൾ മൂഞ്ഞേലി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോളി പുത്തൻപുര, മുൻ ഡയറക്ടർ ഫാ. വർഗ്ഗീസ് മറ്റമന, കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.ബി.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. റൊമാൻസ് ആൻറണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, എന്നിവരും കേരള സാമൂഹ്യപ്രവർത്തന രംഗത്തെ പ്രമുഖരും പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group