ന്യൂഡൽഹി: കാരിത്താസ് ഇന്ത്യക്ക് ഈ വർഷത്തെ എക്സലൻസ് അവാർഡ്.
കമ്മ്യൂണിറ്റി ഹെൽത്ത്, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ക്ലൈമറ്റ് അഡാപ്റ്റീവ് അഗ്രിക്കൾച്ചർ എന്നീ മേഖലകളിൽ നല്കിയ സംഭാവനകളെ മാനിച്ചാണ് അവാർഡ്. ഫെഡറൽ മിനിസ്റ്റർ ജി കൃഷ്ണറെഡിയിൽ നിന്ന് കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോളി പുത്തൻപുരയും അഡ്മിനിസ്ട്രേറ്റർ സുഷീൽ മോദിയും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
വേൾഡ് കോൺഗ്രസ് ഓൺ ഡിസാസ്റ്റർ മാനേജ്മെന്റും നോർത്ത് ഈസ്റ്റേൺ റീജിയൻ ഓഫ് ഇന്ത്യയും ചേർന്നാണ് പുരസ്ക്കാരം നൽകിയത്. കാരിത്താസ് ഇന്ത്യ ചെയ്യുന്ന നിസ്തുലമായ സേവന പ്രവർത്തനങ്ങളെ അവാർഡ് നിർണ്ണയ കമ്മിറ്റി പ്രത്യേകം പ്രശംസിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group