റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, യുദ്ധക്കെടുതികളാൽ ക്ഷീണിതരായ ജനങ്ങൾക്കും അവിടെ നിരന്തരം സേവനം ചെയ്തു കൊണ്ടിരിക്കുന്ന കാരിത്താസ് സംഘടനയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് കാരിത്താസ് ഉക്രൈൻ സംഘടനയുടെ പ്രസിഡന്റ് തെത്യാന സ്റ്റോവ്നിചി.
കഴിഞ്ഞ ഫെബ്രുവരി 24-ന് റഷ്യ, ഉക്രൈനിൽ നടത്തിയ അധിനിവേശത്തിനു ശേഷം യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നൽകാൻ ആദ്യമേ തന്നെ കാരിത്താസ് ഉക്രൈൻ രംഗത്തിറങ്ങിയിരുന്നുവെന്ന് കാരിത്താസ് പ്രസിഡന്റ് അറിയിച്ചു.
ഏതാണ്ട് ഏഴു മാസത്തിലധികമായി രാജ്യത്ത് റഷ്യ നടത്തി വരുന്ന അക്രമങ്ങളാൽ ഭീതിയിലും ജീവഭയത്തിലും തുടരുന്ന ജനങ്ങൾക്ക് തങ്ങൾ ഇപ്പോഴും സഹായമെത്തിക്കുന്നത് തുടർന്നു കൊണ്ടിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി. ഉക്രൈനിലെ വിവിധ നഗരങ്ങളിൽ തീവ്രമായ റഷ്യൻ വ്യോമാക്രമണം കൂടുതൽ മരണവും നാശവും വിതയ്ക്കുകയും ചെയ്യുകയാണെന്നും നിരവധി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും കാരിത്താസ് അദ്ധ്യക്ഷൻ അറിയിച്ചു. അക്രമങ്ങൾ തുടരുന്ന നിലയിൽ, ജനങ്ങളോട് ഷെൽട്ടറുകളിൽ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ മാനവിക സഹായ വിതരണം കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറിയിട്ടുണ്ടണെന്നും തെത്യാന പറഞ്ഞു. ഈ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാർത്ഥന സഹായമഭ്യർത്ഥിച്ചിരിക്കുകയാണ് പ്രസിഡന്റ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group