യുക്രൈൻ ജനതയ്ക്ക് സഹായ ഹസ്തവുമായി ഇറ്റലിയിലെ കാരിത്താസ് സംഘടന

യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന യുക്രൈനിയൻ ജനതയ്ക്ക് സഹായഹസ്തവുമായി ഇറ്റലിയിലെ കാരിത്താസ് സംഘടന.

യുദ്ധവേദിയായ യുക്രയിനു വേണ്ടി ഒരു ലക്ഷം യൂറോ, 84 ലക്ഷത്തിൽപ്പരം രൂപ, ഇറ്റലിയിലെ കാരിത്താസ് സംഘടന സംഭാവന ചെയ്യും. കാരിത്താസ് സംഘടനയുടെ അദ്ധ്യക്ഷനായ വൈദികൻ മാർക്കൊ പജിനേല്ലൊ ആണ് ഇത് വെളിപ്പെടുത്തിയത്.

നമ്മുടെ സമൂഹങ്ങളിൽ സമൃദ്ധമായ ഐക്യദാർഢ്യഫലങ്ങൾ സമാധാനത്തിലേക്കു നയിക്കുന്ന അമൂല്യ അവസരങ്ങളാണെന്നു മാത്രമല്ല പിന്തുണയുടെയും സാമീപ്യത്തിന്റെയും പ്രവർത്തികൾ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കാരിത്താസ് സംഘടന റഷ്യയോട് ആവശ്യപ്പെടുന്നു.

പ്രാർത്ഥനയുടെ ഐക്യത്തിൽ യുക്രൈൻ ജനതയുടെ ചാരെ ഉണ്ടെന്നും കാരിത്താസ് സംഘടന അറിയിച്ചു .

യുക്രൈനിൽ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിന് കാരിത്താസ് സംഘടന രാഷ്ട്രീയ അധികാരികളുമായും പ്രാദേശിക സംഘടനകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group