നിരാലംബരായ മനുഷ്യരെ ശുശ്രൂഷിക്കുന്ന ആതുര ശുശ്രൂഷാ രംഗത്ത് മഹത്തായ പാരമ്പര്യമാണ് കാരിത്താസ് ആശുപത്രിക്കുള്ളതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാരിത്താസ് ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരാലംബരായ മനുഷ്യരെ ശുശ്രൂഷിക്കുന്നതു ദൈവത്തെ ശുശ്രൂഷിക്കുന്നതു പോലെയാണ്. രോഗികളെ മരുന്നു കൊണ്ട് മാത്രമല്ല സ്നേഹം കൊണ്ടുമാണു ചികിത്സിക്കേണ്ടത്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ മിഷണറി സ്ഥാപനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് കാരിത്താസ് ആശുപ്രതിയുടെ നേതൃത്വത്തിലുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കാരിത്താസ് പോലുള്ള ആതുരാലയങ്ങളാണ് ഇന്ത്യന്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു മുന്നേറുന്നത്. മനുഷ്യ നന്മയ്ക്കും സാന്ത്വനത്തിനുമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ ലോകത്തെ പഠിപ്പിക്കുകയാണ് കാരിത്താസ് ആശുപത്രിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ആഘോഷങ്ങളുടെ സ്മരണ നിലനിര്‍ത്തുന്നതിനായി നിര്‍മ്മിച്ച ജൂബിലി ഗേറ്റിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിച്ചു. കാരിത്താസ് ആശുപത്രിയുടെ നന്ദി അറിയിച്ചുള്ള ഉപഹാരം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു സമ്മാനിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group