യുക്രെയ്ൻ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുകയാണ് മുന്നറിയിപ്പുമായി കാരിത്താസ്

യുക്രെയ്നിലെ സാഹചര്യത്തെക്കുറിച്ച് ഭയാനകമായ മുന്നറിയിപ്പു നൽകി കൊണ്ട് അന്തർദേശീയ ക്രൈസ്തവ സംഘടനയായ കാരിത്താസ്.

റോം ആസ്ഥാനമായുള്ള കത്തോലിക്ക ഉപവി പ്രവർത്തനങ്ങളുടെ ആഗോള കൂട്ടായ്മയായ അന്തർദ്ദേശീയ കാരിത്താസ് (Caritas Internationalis)ആണ് യുക്രെയ്നിലെ പ്രതിസന്ധി അതിവേഗം മാനുഷിക ദുരന്തമാകാനിടയുണ്ടെന്ന മുന്നറിയിപ്പ് നൽകിയത് . അതിനാൽ അക്രമവും ബുദ്ധിമുട്ടുകളും മൂലം വലയുന്നവർക്ക് പ്രവേശനം ഉറപ്പാക്കാനും സംഘടന അഭ്യർത്ഥിച്ചു.

യുക്രെയ്നിലെ കാരിത്താസിന്റെ പ്രാദേശിക ഘടകത്തിന്റെ പ്രവർത്തനങ്ങളെ പിൻതുണയ്ക്കാൻ കാരിത്താസിന്റെ ആഗോളകൂട്ടായ്മയോട് അടിയന്തിര അഭ്യർത്ഥനയും സംഘടന നടത്തി.

സംഘർഷബാധിതരായവരെ സഹായിക്കാൻ ഭക്ഷണ, കുടിവെള്ള ശുചിത്വ കിറ്റുകളും, താമസ സൗകര്യവും അടങ്ങുന്ന പരിപാടിയാണ് കാരിത്താസ് ലക്ഷ്യമിടുന്നത്. ദുർബ്ബലരായവരെ അവരുടെ പ്രിയപ്പെട്ടവരുടെയടുത്ത് സുരക്ഷിതമായി എത്തിക്കാൻ യാത്രാ സൗകര്യവും ഉറപ്പാക്കാനും
,മാനുഷിക പ്രതിസന്ധിയോടു പ്രതികരിക്കാനും യുദ്ധം ബാധിച്ച ജനങ്ങളെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ഒരവസരമാണ് ഇതെന്ന് യുക്രെയ്ൻ കാരിത്താസിന്റെ അദ്ധ്യക്ഷ തെത്യാനാ സ്റ്റാവ്നികി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group