കാർലോ അക്യൂട്ടസിന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ന്യൂയോർക്കിലേക്ക്

ന്യൂയോർക്ക്: വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടസിന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ഏപ്രിൽ ആദ്യ ആഴ്ചയയിൽ ന്യൂയോർക്കിൽ എത്തിച്ചേരും.

അസ്സീസി ആർച്ച് ബിഷപ് ഡൊമെനിക്കോ സോറെന്റിനോയാണ് ഇറ്റലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ഏപ്രിൽ മൂന്നിന് തിരുശേഷിപ്പ് കൊണ്ടുവരുന്നത്.

യുഎസ് ബിഷപ്സ് നാഷനൽ യൂക്കറിസ്റ്റിക് റിവൈവലിന്റെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യഭക്തനായ കാർലോയുടെ തിരുശേഷിപ്പ് കൊണ്ടുവരുന്നത്.

വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിന് കത്തോലിക്കാ സഭയിൽ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലുക്കീമിയ രോഗബാധയെ തുടർന്ന് പതിനഞ്ചാം വയസിലാണ് കാർലോ മരിച്ചത്.2020 ഒക്ടോബറിലായിരുന്നു വാഴ്ത്തപ്പെട്ടവനായി കാർലോയെ പ്രഖ്യാപിച്ചത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group