ക്രൈസ്തവരുടെ പ്രശ്നങ്ങൾ മുൻനിർത്തി കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമി റിപ്പോർട്ട് തയ്യാറാക്കുന്നു..

2020 മെയ് മാസം മുതൽ 2021 ജൂൺ മാസം വരെ ഇന്ത്യയിലെ ക്രൈസ്തവർ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തിയ ശേഷം യു എൻ സെക്രട്ടറി ജനറലിനും ഇന്ത്യൻ പ്രസിഡൻ്റിനും പ്രധാന മന്ത്രിക്കും ന്യൂനപക്ഷ കമ്മീഷനും റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങി കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമി.ഇന്ത്യയിലെ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ മുൻനിർത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുക.
ഉത്തർ പ്രദേശിൽ ട്രയിനിൽ യാത്ര ചെയ്ത കന്യാസ്ത്രീകളെ മതപരിവർത്തകരാണെന്ന കുറ്റം ആരോപിച്ച് ട്രെയിനിൽ നിന്ന് ഇറക്കിവിട്ട സംഭവവത്തിൻ്റെയും, നീതിക്ക് വേണ്ടി അവസാന ശ്വാസം വരെ പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ നേരെ എൻ. ഐ. എ. സ്വീകരിച്ച നടപടിയുടെയും, ഡൽഹിയിലെ ലിറ്റിൽ ഫ്ലവർ കാത്തോലിക്കാ ദേവാലയം പൊളിച്ച് മാറ്റിയ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ നടപടിയുടെയും അടിസ്ഥാനത്തിലാണ് ഇത്തരം ഒരു റിപ്പോർട്ട് തയ്യാറാക്കാൻ കാർലോ യൂത്ത് ആർമി മുന്നോട്ട് വന്നിരിക്കുന്നത്.ക്രൈസ്തവരായ ഓരോ യുവജനങ്ങൾക്കും ഇതിൽ പങ്കാളി ആകുവാൻ ഈ ഗൂഗിൾ ഫോമിൽ ഒപ്പുവെയ്ക്കുക  https://forms.gle/kCJx5WeRiAdwuMwH7

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group