യുദ്ധത്തിനെതിരേ പരസ്യനിലപാടു സ്വീകരിച്ച ഓർത്തഡോക്സ് വൈദികനെതിരെ റഷ്യൻ പോലീസ് കേസെടുത്തു. മോസ്കോയിൽ നിന്ന് 300 കിലോമീറ്റർ ദൂരെയുള്ള കരാബനാവോയിലെ യോവാൻ ബുർദീൻ ആണ് പോലീസിന്റെ ചോദ്യം ചെയ്യലിനു വിധേയമായത്.
റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തെ വിമർശിക്കുന്ന വൈദികരുടെ ഒരു കുറിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. റഷ്യൻ ഓർത്തഡോക്സ് സഭാതലവൻ പാത്രിയർക്കീസ് കിറിൽ, പുടിന്റെ നയങ്ങളെ അനുകൂലിക്കുന്ന ആളാണ്. ഡ്യൂമ മാർച്ച് നാലിന് പാസാക്കിയ നിയമമനുസരിച്ചാണ് ഫാ. ബുർദീന്റെ പേരിൽ കേസെടുത്തിരിക്കുന്നത്.
മാർച്ച് ആറിന് കുർബാനയ്ക്കിടെ നടത്തിയ സുവിശേഷ പ്രസംഗമാണ് കേസിന് ആധാരം. താൻ 2000 വർഷമോ അതിലേറെയോ പഴക്കമുള്ള ‘കൊല്ലരുത്’ എന്ന ദൈവവചനമാണ് വ്യാഖ്യാനിച്ചത് എന്നാണ് അദ്ദേഹത്തിന്റെ വാദം. കൊലപാതകം തിന്മയാണ്. അത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല. റഷ്യയിലെ നിരവധി മെത്രാന്മാരും വൈദികരും യുദ്ധത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group