ഈ വർഷം ഇംഗ്ലണ്ട് ഇറക്കിയ ക്രിസ്മസ് സ്റ്റാമ്പുകളിൽ കത്തീഡ്രലും

2024 ക്രിസ്തുമസ് സീസണിനായി അഞ്ച് പുതിയ സ്റ്റാമ്പുകൾ പുറത്തിറക്കി. അതിൽ ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ ക്രിസ്ത്യൻ പള്ളികളിൽ ചിലതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ക്രിസ്തുമസ് സ്റ്റാമ്പുകളിൽ ഉൾപ്പെടുത്തിയ ഏക കത്തോലിക്ക കത്തീഡ്രൽ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലാണ്.

ഈ വർഷം വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലും ഉൾപ്പെടുത്തിയതിൽ വെസ്റ്റ്മിൻസ്റ്റർ ആർച്ച് ബിഷപ്പ് കർദിനാൾ വിൻസെന്റ് നിക്കോൾസ് സന്തോഷം പ്രകടിപ്പിച്ചു. ബി. ബി. സി. റിപ്പോർട്ടനുസരിച്ച്, ബ്രിട്ടീഷ് കലാകാരനായ ജൂഡി ജോയൽ പ്രത്യേകം ചിത്രീകരിച്ചതാണ് ഈ സ്റ്റാമ്പുകൾ. നവംബർ അഞ്ചിനു പുറത്തിറക്കിയ സ്റ്റാമ്പുകൾ യു. കെ.യിലെ പോസ്റ്റ് ഓഫീസുകളിൽ ഇതിനകം ലഭ്യമാണ്.

വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിനൊപ്പം സ്റ്റാമ്പുകളിൽ പ്രശസ്തമായ ആംഗ്ലിക്കൻ പള്ളികളുടെ ചിത്രങ്ങളുമുണ്ട്. ലിവർപൂൾ കത്തീഡ്രൽ, നോർത്തേൺ അയർലണ്ടിലെ സെന്റ് സെന്റ് പാട്രിക്സ് കത്തീഡ്രൽ, സ്കോട്ട്ലൻഡിലെ സെന്റ് മേരീസ് കത്തീഡ്രൽ, വെൽഷ് സെന്റ് ഡീനിയോൾ കത്തീഡ്രൽ എന്നിവയും ഉൾപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group