മ്യാന്‍മർ കത്തീഡ്രല്‍ ദേവാലയത്തിൽ സൈന്യത്തിന്റെ റെയ്ഡ്.

മ്യാന്‍മാറിലെ കത്തീഡ്രല്‍ ദേവാലയത്തിലും ബിഷപ്പ്സ് ഹൗസിലും പട്ടാളത്തിന്റെ റെയ്ഡ്.

ലോയിക്കയിലെ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രല്‍ കോംപ്ലക്‌സിലും സഭയുടെ നിയന്ത്രണത്തിലുള്ള കാരിത്താസ് കരുണ ക്ലിനിക്കിലും ബിഷപ്‌സ് ഹൗസിലും ഏഴു മണിക്കൂറോളo പട്ടാളം പരിശോധന നടത്തി.18 ആരോഗ്യപ്രവര്‍ത്തകരെ പട്ടാളം അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 200 പട്ടാളക്കാരും പോലീസുകാരും റെയ്ഡില്‍ പങ്കെടുത്തു. കൊറോണ ബാധിതരായ രോഗികള്‍ അടക്കം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 40 പേരെയും റെയ്ഡിനിടെ പട്ടാളം പുറത്താക്കി.

ആശുപത്രി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ നാലു ഡോക്ടര്‍മാരും നഴ്‌സുമാരും ഫാര്‍മസിസ്റ്റും ഉൾപെടും.ഈ മാസം തന്നെ മൂന്നുതവണയെങ്കിലും പല സംഘങ്ങള്‍ മെത്രാസന മന്ദിരങ്ങള്‍ പരിശോധിച്ചതായി സഭാധികാരികള്‍ പറഞ്ഞു. കത്തീഡ്രലിലേക്കുള്ള വഴിയില്‍ വന്‍ സൈന്യത്തെ വിന്യസിച്ചശേഷമായിരുന്നു രാവിലെ മുതല്‍ വൈകുന്നേരം വരെ റെയ്ഡ് നടത്തിയത്. എന്തിനായിരുന്നു റെയ്ഡ് എന്നറിയില്ലെന്ന് ലോയിക്ക രൂപത ചാന്‍സല്‍ ഫാ. ഫ്രാന്‍സിസ് സോയനെയിംഗ് പറഞ്ഞു.

ഫെബ്രുവരി ഒന്നിനു പട്ടാളം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തശേഷം ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും റെയ്ഡുകളും പതിവായി മാറിയിട്ടുണ്ട്. ഒക്ടോബറില്‍ രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് ഇരയായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group