മ്യാന്മാർ :മ്യാന്മാറിലെ കത്തീഡ്രൽ ദേവാലയം സൈനികർ നടത്തിയ ഷെല്ലാക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്.
മ്യാന്മാറിലെ ഗവൺമെന്റും വിമതസേനയും തമ്മിലുള്ള സായുധ ഏറ്റമുട്ടലുകൾക്കിടയിൽ സൈനികർ നടത്തിയ ഷെല്ലാക്രമണത്തിലാണ് മ്യാന്മാറിലെ ഷാൻ സംസ്ഥാനത്തിലെ ഫെഖോൺ രൂപതയിലുള്ള സേക്രഡ് ഹാർട്ട് കത്തീഡ്രൽ തകർന്നത്. നവംബർ ഒൻപതിനുണ്ടായ വെടിവയ്പ്പിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അഞ്ച് ഷെല്ലുകളെങ്കിലും കത്തീഡ്രലിനുള്ളിൽ വീണു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് അപകടം സംഭവിച്ചിട്ടില്ല. ബിഷപ്പിന്റെ കാറും അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
2012 -ലാണ് ഈ കത്തീഡ്രൽ ഈ നിർമ്മിച്ചതെങ്കിലും കൂദാശ ചെയ്തത് 2017 -ലാണ്. അടുത്തിടെയായി മ്യാന്മറിൽ ദൈവാലയങ്ങൾ ആക്രമിക്കപ്പെടുന്നത് വർദ്ധിക്കുകയാണ്.ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ സൈന്യം അധികാരമേറ്റതിനു ശേഷമുള്ള മൂന്നാമത്തെ ഷെല്ലാക്രമണമാണ് ഈ ആഴ്ചയിലുണ്ടായതെന്ന് ഫാ. ഹ്ല എൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group