ലോഗോസ് ക്വിസിന്റെ പേരിൽ വ്യാജ ആപ്പ് മുന്നറിയിപ്പുമായി കാത്തലിക്ക് ബൈബിൾ സൊസൈറ്റി.

കൊച്ചി :കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ലോഗോസ് 2021′ പരീക്ഷയുടെ പേരിൽ വ്യാജ ആപ്പ് പ്രചരിക്കുന്നു. വ്യാജമായ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം തട്ടാനും ശ്രമം നടന്നതായി റിപ്പോർട്ടുകൾ.ലോഗോസ് പരീക്ഷക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും 100 രൂപ ഫീ അടക്കാനുമായി ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങൾ അയക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. അഖിലേഷ് കുമാ ചൗധരി എന്ന ആളിന്റെ പേരിലാണ് ഈ ആപ്പ് പ്രചരിക്കുന്നത്.

ഈ ആപ്പ് ബൈബിൾ കമ്മീഷന്റെ പേരിലുള്ളതല്ലെന്നും ഈ തട്ടിപ്പിൽ വീഴരുതെന്നും കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ ജോൺസൺ പുതുശ്ശേരി സി.എസ്.ടി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group