ദുരിത ബാധിതർക്ക് സഹായവുമായി എയ്ഡ് ടു ധി ചർച്ച് ഇൻ നീഡ്

പെമ്പ: വടക്കൻ മൊസാംബിക്കിൽ ഇസ്‌ലാമിക സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികൾ അൻപതിലധികം പേരെ ശിരശ്ചേദം ചെയ്തുവെന്ന വർത്തകൾ നിലനിൽക്കെ, മൊസാംബിക്കിൽ അടിയന്തര ദുരിതാശ്വാസ സഹായമെത്തിക്കാൻ ക്രിസ്ത്യൻ ചാരിറ്റി സംഘടന എയ്ഡ് ടു ധി ചർച്ച് ഇൻ നീഡ്. രാജ്യത്തെ കാബോ ഡെൽഗഡോ പ്രവിശ്യയിലെ മുയിദുബേ ഗ്രാമത്തിലെ ഒരു മൈതാനത്ത് ഇസ്‌ലാമിക തീവ്രവാദികൾ വധശിക്ഷ നടപ്പിലാക്കിയതായി മൊസാംബിക്കിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അടിയന്തര അനോഷണം ഉണ്ടാവണമെന്ന് ഐക്യരാഷ്ട്ര സഭ നവംബർ 10-ന് ആവശ്യപ്പെട്ടിരുന്നു. വടക്കൻ മൊസാംബിക്ക് പ്രവിശ്യയിൽ ഈ വർഷം തീവ്രവാദ അക്രമങ്ങൾ വർധിച്ചു വരുന്നതായും യു.എൻ ചൂണ്ടിക്കാട്ടി.

    കാബോ ഡെൽഗഡോ പ്രവിശ്യയുടെ വടക്കൻ ഭാഗത്തെ മുഴുവൻ ജനങ്ങളെയും കുടിയൊഴിപ്പിക്കാൻ തീവ്രവാദ സംഘടനകൾ പദ്ധതിയിട്ടിരിക്കുകയാണ്. മൊസാംബിക്കിലെ ഈ ദുരവസ്ഥയെപ്പറ്റി മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്, ക്രൈസ്തവ സന്യാസ്സിനി സമൂഹത്തിലെ സിസ്റ്റർ ‘ബ്ലാക്ക നുബിയ സപാറ്റയാണ്’. എയ്ഡ് ടു ധി ചർച്ച് ഇൻ നീഡ് എന്ന ചാരിറ്റി സംഘടയുടെ കീഴിൽ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നവർക്കും, തുടർന്ന് പാലായാനം ചെയ്യുന്നവർക്കും നിരവധി സഹായ സഹകരങ്ങൾ എത്തിക്കുന്നുണ്ട്.

    ഈ വർഷം മൊസാംബിക്കിൽ തീവ്രവാദ അതിക്രമങ്ങൾ വർധിക്കുകയും ഒപ്പം അവിടുത്തെ ഒന്നിലധികം ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും, കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ ശിരച്ഛേദം ചെയ്യുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ രണ്ടാഴച്ചക്കിടെ ഏകദേശം 12,000-ലധികം ആളുകൾ പാലായനം ചെയ്തതായും’ സ്ത്രീകളും ഉൾപ്പെടുന്ന സംഘടകൾ ഞങ്ങളെ സമീപിച്ചതായും സിസ്റ്റർ സപാറ്റ എ.സി.എൻ-നോട്  പറഞ്ഞു.

   ദുരിതബാധിതർക്ക് സഹായമെത്തിക്കാനായി എ.സി.എൻ-ന്റെ നേതൃത്വത്തിൽ മൊസാംബിക്കിലേക്ക് ഒരു ലക്ഷം യൂറോ ( ഏകദേശം 118,000 ഡോളർ) അടിയന്തര സഹായം അയച്ചതായി എ.സി.എൻ അറിയിച്ചു. ഒപ്പം ദുരിതബാധിതർക്കാവശ്യമായ അടിസ്ഥാന ശുചിത്വ ഉൽപ്പന്നങ്ങൾ, പുതപ്പുകൾ, വസ്ത്രം, ഭക്ഷണം എന്നിവയും വിതരണം ചെയ്തിരുന്നു. ഇരകൾക്ക് അടിയന്തര സഹായമെത്തിക്കാൻ വിവിധ രൂപതകളെ ഏകോകിപ്പിക്കുമെന്നും, പുരോഹിതർക്കും മതവിശ്വാസികൾക്കുമായി രൂപതക്കുള്ളിൽ വേണ്ട സൗകര്യങ്ങൾ സജ്ജമാക്കുമെന്നും എ.സി.എൻ പ്രോജക്റ്റ് കോഡിനേറ്റർ റെജീന ലിഞ്ച് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group