എൽ പസോ യിലെ സെന്റ് പയസ് ടെൻത് കത്തീഡ്രൽ ദേവാലയത്തിൽ നേരെയുണ്ടായ ആക്രമണത്തിൽ പള്ളിയിൽ സ്ഥാപിച്ചിരുന്ന തിരുസ്വരൂപങ്ങൾ അടക്കം കനത്ത നാശനഷ്ടം ഉണ്ടായി.കഴിഞ്ഞ ദിവസം പള്ളിക്കു സമീപം നടന്ന പ്രാദേശിക ലഹളയെ തുടർന്നാണ് കത്തീഡ്രലിനു നേരെ ആക്രമണം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സെന്റ് പയസ് ടെൻത് ചർച്ചിൽ നടന്ന ആക്രമണത്തിൽ ബിഷപ്പ് മാർക്ക് സീറ്റിസ് ഖേദം പ്രകടിപ്പിച്ചു. ഈ വിശുദ്ധ ചിത്രങ്ങൾ ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ് കാരണം ഇവ ദൈവത്തിന്റെ കരുതലിന്റെയും അടുപ്പത്തിൻ്റെയും സ്നേഹത്തിന്റെയും അടയാളങ്ങളുടെ ഓർമപ്പെടുത്തലാണ്, ബിഷപ്പ് മാർക്ക് പറഞ്ഞു.ഇടവക മൈതാനത് സ്ഥിതി ചെയ്തിരുന്ന മാലാഖമാരുടെ തിരുസ്വരൂപങ്ങളും ആക്രമികൾ നശിപ്പിച്ചിട്ടുണ്ട് . എന്നാൽ വിവേക ശൂന്യമായ ഈ പ്രവർത്തി ചെയ്തവരോട് ക്ഷമിക്കുന്നതായും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും ബിഷപ്പ് മാർക്ക് സീറ്റിസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group