സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി കത്തോലിക്ക സഭയോടൊപ്പം യോജിച്ചു പ്രവർത്തിക്കുo: ഫിലിപ്പീൻസ് പ്രസിഡന്റ്

കത്തോലിക്ക സഭയോടൊപ്പം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി യോജിച്ചു പ്രവർത്തിക്കുമെന്ന് നിയുക്ത ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ.

മാർക്കോസ് ജൂനിയറിന്റെ പ്രഖ്യാപനത്തെ ഫിലിപ്പീൻസ് സഭാ നേതൃത്വം സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം നിയുക്ത പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അദ്ദേഹo സഹകരണം വാഗ്ദാനം ചെയ്തുവെന്ന് ഫിലിപ്പീൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ പറഞ്ഞു. നയതന്ത്ര പ്രതിനിധികളുമായി ഫെർഡിനാൻഡ് മാർക്കോസ് നടത്തിയ കൂടിക്കാഴ്ച പ്രോത്സാഹനപരമായിരുന്നുവെന്ന് സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന റേഡിയോ വെരിത്താസിന് നൽകിയ അഭിമുഖത്തിൽ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.ധാർമികമായ രാഷ്ട്രീയം പിന്തുടരുകയാണെങ്കിൽ കാരിത്താസ് പ്രസ്ഥാനം പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് കാരിത്താസിന്റെ അധ്യക്ഷനും, കിടാപവൻ രൂപതാധ്യക്ഷനുമായ ബിഷപ്പ് ജോൺ കോളിൻ ബഗാഫോറോ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group