ഈ വർഷം നിക്കരാഗ്വയിലെ കത്തോലിക്ക സഭ നേരിട്ടത് 140 ആക്രമണങ്ങള്‍

പ്രസിഡന്റ്‌റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കരാഗ്വയിലെ ഭരണകൂടത്തില്‍ നിന്നും കത്തോലിക്കാ സഭ നേരിട്ടത് 140 ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്.

നിക്കരാഗ്വയിലെ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും മോശമായ കാലമായിരുന്നു 2022 എന്ന് അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒര്‍ട്ടേഗ ഭരണകൂടം 2007 മുതല്‍ എടുത്ത പല നിലപാടുകളും കടുത്ത കത്തോലിക്ക വിരുദ്ധമായിരുന്നു. കൂടാതെ നിയമത്തിന്റെ പഴുതുകളിലൂടെ കത്തോലിക്ക സഭയെ അടിച്ചമര്‍ത്താനും ഭരണകൂടം ശ്രമിച്ചിരുന്നു.ഇതിനെല്ലാം പുറമെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നിക്കരാഗ്വയില്‍ എത്തിയ മദര്‍ തെരേസ രൂപീകരിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്യാസമൂഹത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മിഷണറി സമൂഹങ്ങളെ നിരോധിക്കുകയും വിവിധ തരത്തിലുള്ള വ്യാജ കുറ്റങ്ങള്‍ ആരോപിച്ച് നിരവധി വൈദികരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു. അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായ ആര്‍ച്ച് ബിഷപ്പ് വാള്‍ഡെമര്‍ സ്റ്റാനിസ്ലാവ് സോമര്‍ടാഗിനെ വരെ ഭരണകൂടം ഈ കാലയളവില്‍ നാടുകടത്തിയിരുന്നു. ചുരുക്കത്തില്‍ നിക്കരാഗ്വയിലെ കത്തോലിക്ക സഭ ഏറ്റവും കൂടുതല്‍ കത്തോലിക്ക വിരുദ്ധ ആക്രമണങ്ങള്‍ നേരിട്ട വര്‍ഷം 2022 ആണെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group