അബോർഷൻ കുറ്റവിമുക്തമാക്കിയ കോടതി നടപടിക്കെതിരെ കത്തോലിക്കാസഭ

കൊളംബിയയിൽ 24 ആഴ്ചവരെയുള്ള ഗർഭകാലത്തെ അബോർഷൻ കുറ്റവിമുക്തമാക്കിയ കോടതി നടപടിക്കെതിരെ ശക്തമായ നിലപാടുമായി കത്തോലിക്കാസഭ രംഗത്ത്.

ഫെബ്രുവരി 21 നാണ് കോൺസ്റ്റിറ്റിയൂഷനൽ കോർട്ട് ഓഫ് കൊളംബിയ വിവാദമായ വിധി പ്രസ്താവിച്ചത്.

ഇതനുസരിച്ച് ഇനിമുതൽ 24 ആഴ്ച വരെയുള്ള അബോർഷൻ കുറ്റവിമുക്തമാണ്. ജീവനുനേരെയുള്ള അധാർമ്മികമായ പ്രവൃത്തിയാണിതെന്നും അക്രമം പരിശീലിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും കൊളംബിയായിലെ മെത്രാന്മാർ പറഞ്ഞു .ഗർഭം മറ്റൊരു ജീവനുമായി കൂടി ബന്ധപ്പെട്ടാണിരിക്കുന്നത്. ആ ജീവൻ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.

കൊളംബിയായുടെ പ്രസിഡന്റ് ഇവാൻ മാർക്വീസും കോടതി വിധിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group