മതപരമായ കാര്യങ്ങളിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കത്തോലിക്ക സഭ.

മതപരമായ കാര്യങ്ങളിൽ സർക്കാർ എടുക്കുന്ന തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ഓസ്ട്രേലിയയിലെ കത്തോലിക്കാസഭ.
സിഡ്നിയിലെ
സിമിത്തേരികളുടെ നടത്തിപ്പ് വിശ്വാസികളിൽ നിന്ന് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിൽ പ്രതിഷേധം അറിയിച്ച സഭാ നേതൃത്വം മതപരമായ കാര്യങ്ങളിൽ സർക്കാർ അനാവശ്യമായി ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.
സിഡ്‌നിയില്‍ ശ്മശാനങ്ങളുടെ നടത്തിപ്പ് ചുമതലയില്‍നിന്ന് മതവിഭാഗങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരേ വന്‍ പ്രതിഷേധമാണ് രാജ്യത്തുനിന്ന് ഉയരുന്നത്.
ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി കത്തോലിക്ക സഭ ഉള്‍പ്പടെ വിവിധ മതവിഭാഗങ്ങള്‍ പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അപ്പാടെ ഇല്ലാതാക്കുന്നതാണു സർക്കാർ നിലപാടെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group