കത്തോലിക്ക ദേവാലയത്തിന് തീവെച്ചത് ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവി; കുറ്റം സമ്മതിച്ച് പ്രതി

ഫ്രാന്‍സിലെ സെൻ്റ് ഒമെർ പട്ടണത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച അമലോത്ഭവമാതാ കത്തോലിക്ക ദേവാലയത്തിന് തീവെച്ചയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങൾക്ക് 25 തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ തീവ്ര ഇടതുപക്ഷ, ഇസ്ലാമിക, ക്രൈസ്തവ വിരുദ്ധ പ്രവൃത്തികൾക്കു പോലീസിൻ്റെ നോട്ടപ്പുള്ളിയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവിയാണ് പ്രതിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1859ൽ പണിത പള്ളിയുടെ മേൽക്കൂരയും മണിമാളികയും തീപിടിത്തത്തിൽ തകർന്നു വീണിരിന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 39 വയസ്സുള്ള പ്രതി പോലീസിന്റെ നോട്ടപുള്ളി ലിസ്റ്റില്‍ ഉണ്ടായിരുന്ന വ്യക്തിയായിരിന്നുവെന്ന് സെൻ്റ് ഒമർ പബ്ലിക് പ്രോസിക്യൂട്ടർ മെഹ്ദി ബെൻബൗസിദ് ചൊവ്വാഴ്ച എഎഫ്‌പിയോട് പറഞ്ഞു. ഇതിനോടകം 15 പള്ളികൾ കത്തിക്കാൻ പ്രതി ശ്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group