കത്തോലിക്കാ സഭ ആണവായുധ നിരോധന യത്‌നത്തില്‍ പങ്കു ചേരണം:നാഗസാക്കി ആര്‍ച്ച്ബിഷപ്പ്..

കത്തോലിക്കാ സഭ ആണവായുധ നിരോധന യത്‌നത്തില്‍ പങ്കു ചേരണമെന്ന് നാഗസാക്കി ആര്‍ച്ച്ബിഷപ്പ് ജോസഫ് മിത്സുവാകി തകാമി പറഞ്ഞു.ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ആണവായുധ നിരോധനം യാഥാര്‍ത്ഥ്യമാക്കാനുള്ള യത്‌നത്തെ സഭ പ്രോത്സാഹിപ്പിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.2019 നവംബറില്‍ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടു വച്ച പ്രധാന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാഗസാക്കി ആര്‍ച്ച്ബിഷപ്പ് ഈ ആഹ്വാനം നടത്തിയത്.ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കപ്പെട്ടതിന്റെ 76 -ാം വാര്‍ഷികാചരണത്തോടനുബന്ധിച്ചാണ് ലോകം ആണവായുധ വിമുക്തമാകേണ്ടതിന്റെ അനിവാര്യത ആര്‍ച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടിയത്.’ആണവായുധങ്ങളുള്ള ഒരു ലോകം സ്വയമേവ സമാധാനം ഉണ്ടാക്കില്ലെന്ന് നമുക്കറിയാം. ലോകത്തിന് സമാധാനത്തിലേക്കുള്ള പാതയില്‍ മറികടക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ആണവായുധങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group