ഉത്തരേന്ത്യക്ക് സഹായഹസ്തവുമായി കത്തോലിക്ക സഭ

ഉത്തരേന്ത്യയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് സഹായവുമായി വിവിധ കത്തോലിക്കാ രൂപതകൾ. ഇതുവരെ ഇരുപത്തിയഞ്ചോളം ആളുകളാണ് മഴയെ തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങൾ മൂലം മരണമടഞ്ഞത്. സഭയുടെ എല്ലാ പ്രസ്ഥാനങ്ങളോടും, സാമൂഹ്യ സേവന, ആരോഗ്യ കേന്ദ്രങ്ങളോടും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിംല- ചണ്ഡീഗഢ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഇഗ്നേഷ്യസ് ലയോള ഇവാൻ മസ്കരാനസ് പറഞ്ഞു.

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള പെട്ടെന്ന് ഉണ്ടായ മഴമൂലം വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും രൂപതയുടെ ഏകദേശം എല്ലാ പ്രദേശങ്ങളിലും ബാധിച്ചതായി അദ്ദേഹം വിശദീകരിച്ചു. ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രവും ഭക്ഷണവും ശുദ്ധജലവും ലഭ്യമാക്കാന്‍ സഭ പ്രത്യേക ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്.

ആയിരക്കണക്കിന് ആളുകളെ ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുണ്ട്. സോളനിലും, കുളു മണാലിയിലുമുള്ള സഭയുടെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴമൂലം ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ മൂലം കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 17 പേർ ഹിമാചൽ പ്രദേശിലും, 12 പേർ ഹരിയാനയിലും, ആറുപേർ പഞ്ചാബിലും മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തെപ്പറ്റി മനസ്സിലാക്കി കൊണ്ടിരിക്കുകയാണെന്നും, രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും ഹരിയാനയിലെ ഗുർഗയോൺ സീറോ മലങ്കര രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് തോമസ് മാർ അന്തോണിയോസും വ്യക്തമാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group