തെക്കൻ കൊറിയയും വടക്കൻ കൊറിയയും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ നിലയിലേക്കെത്തുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിൽ അനുരഞ്ജനവും ഐക്യവും ആഹ്വാനം ചെയ്യുന്ന പ്രാർത്ഥനാ സംരംഭവുമായി തെക്കൻ കൊറിയയിലെ കത്തോലിക്കാസഭ. 1965 മുതൽ എല്ലാ ജൂൺ ഇരുപത്തിയഞ്ചിനും ആചരിക്കപ്പെട്ടു വരുന്ന പ്രാർത്ഥനാ ദിനത്തിൻ്റെ ഭാഗമായി ജൂൺ 17 മുതൽ രാജ്യത്തെ എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയ്ക്ക് മുൻപും പിൻപും നൊവേന പ്രാർത്ഥനകൾ ആരംഭിച്ചുവെന്ന് തെക്കൻ കൊറിയയിലെ സഭാനേതൃത്വം വ്യക്തമാക്കി.
കൊറിയൻ മെത്രാൻ സമിതിയുടെ അനുരഞ്ജനത്തിനു വേണ്ടിയുള്ള കമ്മീഷൻ പ്രസിഡന്റ് ബിഷപ് സൈമൺ കിം ജോംഗ്-ഗംഗാണ് ഇരുരാജ്യങ്ങളും തമ്മിൽ സമാധാനത്തിന് വേണ്ടിയുള്ള സഭയുടെ ശ്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. ഉത്തരകൊറിയയിലെ ആളുകളെയും തങ്ങളുടെ രാജ്യത്തിലെ അംഗങ്ങളെപ്പോലെതന്നെയാണ് ദക്ഷിണകൊറിയയിലെ സഭ കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group