ബഫര്‍സോൺ വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി.
ബഫര്‍സോണ്‍ ഒരു കിലോമീറ്റര്‍ വേണമെന്ന മന്ത്രിസഭാ തീരുമാനം 2010ല്‍ കൈക്കൊണ്ടിട്ട് ഇപ്പോള്‍ ബഫര്‍സോണിനെതിരെ പറയുന്നത് ഇരട്ടത്താപ്പാണെന്നുo സമിതി കുറ്റപ്പെടുത്തി. ബഫര്‍സോണ്‍ വനത്തിനകത്തു തന്നെ നിലനിര്‍ത്തി വനാതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ അവസാനിപ്പിക്കുന്ന രീതിയില്‍ പുതിയ നിയമ നിര്‍മ്മാണവും നോട്ടിഫിക്കേഷനും കൊണ്ടു വരണം. സർക്കാരിന്റെ നടപടികളാണ് സുപ്രീംകോടതിയിൽ നിന്നു കർഷക വിരുദ്ധ വിധിയുണ്ടാകാൻ കാരണം.
വന്യജീവി ആക്രമണത്തിന്റെ ഫലമായി ഏതാണ്ട് നാലു ലക്ഷത്തോളം ഹെക്ടര്‍ കൃഷി ഭൂമി കൃഷി യോഗ്യമല്ലാതായിരിക്കുകയാണ്. സർക്കാർ അനുകൂല നിലപാടെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവും പ്രചാരണ പരിപാടികളും നടത്താൻ തീരുമാനിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, വര്‍ക്കി നിരപ്പേല്‍, ബേബി നെട്ടനാനി, ബെന്നി ആന്റണി, ചാര്‍ളി മാത്യു, ബാബു കദളിമറ്റം, ഐപ്പച്ചന്‍ തടിക്കാട്ട്, ചാക്കോച്ചന് കാരാമയില്‍, വർഗീസ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group