ക്രിസ്തുവിനെ ഇനിയും ക്രൂശിക്കരുത് എന്നും ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന വ്യക്തികള്‍ക്കെതിരെ പോലീസ് ഉടന്‍ നടപടിയെടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സമൂഹത്തില്‍ ഒരു കുറ്റകൃത്യം നടന്നതായി അറിഞ്ഞാല്‍ പോലീസ് കേസെടുക്കണം എന്നതാണ് ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാനം. കാരണം ക്രിമിനല്‍ കുറ്റം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. ക്രിമിനല്‍ കേസിലെ വാദികള്‍ സര്‍ക്കാരും. എന്നാല്‍ ക്രൈസ്തവ സമൂഹത്തിനെതിരെ മതസ്പര്‍ദ്ദ ഉളവാക്കുന്നതും ക്രൈസ്തവ പ്രതീകങ്ങളെയും വിശ്വാസത്തെയും അപമാനിക്കുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടും അനങ്ങാപ്പാറ നയം നടിയ്ക്കുന്ന പോലീസ് സംവിധാനം എന്തിനെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. തൃശ്ശൂരിലെ തിരഞ്ഞെടുപ്പു ഫലവുമായി ബന്ധപെട്ടു യേശുക്രിസ്തുവിന്റെ തിരുഹൃദയ ചിത്രത്തെ വികലമാക്കിയും കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനമായ ത്രിത്വത്തെ അപമാനിച്ചു കൊണ്ടു അസ്സിസ് എന്ന വ്യക്തിയും അതില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് വീണ്ടും ക്രിസ്തു ചിത്രത്തെ അപമാനിച്ചും ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചും ഇടതു സഹയാത്രികനായ റെജി ലൂക്കോസ് എന്ന മാന്യ ദേഹവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുമ്പോള്‍ പോസ്റ്റുകള്‍ പിന്‍വലിച്ചു എന്നത് ചെയ്ത തെറ്റിനെ സാധുകരിക്കുന്നില്ല എന്നും ശക്തമായ പ്രതികരണവും പ്രതിഷേധവും ക്രൈസ്തവ വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group