കടലാക്രമണം മൂലം പ്രതിസന്ധിയിലായ ചെല്ലാനം നിവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി,
കടലാക്രമണം മൂലം ദുരിതത്തിലായ തീരദേശത്തെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തി. സംഘടന നടത്തുന്ന
കോവിഡ് കാരുണ്യ പ്രവർത്തികളുടെ ഭാഗമായി ”സഹായവും കരുതലും”
എന്ന പദ്ധതിയിലൂടെയാണ് കടലാക്രമണം മൂലം രൂക്ഷ പ്രതിസന്ധിയിലായിരിക്കുന്ന ചെല്ലാനം, മറുവക്കാട് പ്രദേശത്തെ ആളുകൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തിയത്
എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര, വരാപ്പുഴ പുത്തൻപള്ളി മേഖലകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ വസ്തുക്കളാണ് വിതരണം ചെയ്തത്. പുത്തൻപള്ളി വികാരി റവ ഫാ. അലക്സ് കാട്ടേഴം ,
മഞ്ഞപ്ര അതിരൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ്റെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യശേഖരണം നടത്തിയത്.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, മറുവക്കാട് പള്ളി വികാരി ഫാ സെബാസ്റ്റ്യൻ, ഗ്ലോബൽ സെക്രട്ടറി ബെന്നി ആൻ്റണി, അതിരൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ചെന്നെക്കാടൻ, ട്രഷറർ എസ്.ഐ. തോമസ്, ബ്രില്ലിൻ ചാൾസ് തുടങ്ങിയവർ നേതൃത്യം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group