കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് ചരിത്രപരമായ ദൗത്യം നിര്‍വഹിക്കുന്നതാണെന്നും സഭയില്‍ അല്മായ പങ്കാളിത്തത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുമെന്നും സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ബാങ്കോക്കില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ആഗോള നസ്രാണീ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സഭയില്‍ എല്ലാവരും തുല്യരും ക്രിസ്തുവിന്റെ ശുശ്രൂഷകരുമാണ്.
ക്രിസ്തുസ്നേഹം പൂര്‍ണമായി ഉള്‍ക്കൊണ്ട് ഒരുമിച്ചു മുന്നേറേണ്ട കാലഘട്ടമാണിത്. അതിനു ലോകമെമ്പാടുമുള്ള സമുദായ അംഗങ്ങള്‍ ഒരു കുടക്കീഴില് അണിനിരക്കണം. ധാര്‍ഷ്ട്യവും അഹങ്കാരവുമൊക്കെ സഭയെ ശിഥിലമാക്കും. സ്നേഹം കൊണ്ടും വിട്ടുവീഴ്ചകൊണ്ടും ക്രൈസ്തവികതകൊണ്ടും നാം സഭയെയും സമുദായത്തെയും കെട്ടിപ്പടുക്കണമെന്നും കർദിനാൾ പറഞ്ഞു.
സമുദായബോധവും സമുദായസ്നേഹവും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന് ഗ്ലോബല്‍ മീറ്റ് വഴിയൊരുക്കുമെന്നും, ഗ്ലോബല്‍ നെറ്റ്വര്‍ക്ക് വിവിധ രാജ്യങ്ങളിലെ സമുദായ അംഗങ്ങള്‍ക്ക് വലിയ സഹായമാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റീസ് കുര്യന് ജോസഫ് പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഗോള നസ്രാണീ പൊതുയോഗത്തില്‍ ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് ലഗെറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിൽ, ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group