ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതിനെതിരെ കത്തോലിക്ക ഡോക്ടര്‍മാരുടെ സംഘടന..

ഇറ്റലിയില്‍ ദയാവധം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പ്രതിഷേധവുമായി ഇറ്റലിയിലെ കത്തോലിക്കാ ഡോക്ടര്‍മാരുടെ അസോസിയേഷന്‍. എല്ലാവര്‍ക്കും അന്തസുള്ള മരണം തന്നെ ലഭിക്കണമെന്ന കാര്യം ഉറപ്പാക്കണമെന്നത് അടിസ്ഥാന തത്വമാണെന്നു അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കാത്തലിക് ഡോക്ടേഴ്സിന്റെ പ്രസിഡന്റായ ഫിലിപ്പോ എം. ബോസിയ പറഞ്ഞു.

പരസഹായത്തോടെയുള്ള മരണവും, ദയാവധവും ഒരു ഫിസിഷ്യന്റെ തൊഴില്‍പരമായ ചുമതലകളില്‍ ഉള്‍പ്പെടുത്തരുതെന്നാണ് തങ്ങളുടെ വിശ്വാസമെന്നുo അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇറ്റലിയില്‍ ദയാവധം കുറ്റകരമല്ലാതാക്കുന്നതിനുള്ള ബില്ലിന്‍ മേല്‍ നിയമസഭയിൽ വോട്ടെടുപ്പ് നടക്കുവാനിരിക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്ക ഫിസിഷ്യന്‍മാരുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group