കത്തോലിക്കാ വിദ്യാഭ്യാസം സുവിശേഷവൽക്കരണം തന്നെയാണ് : മാർപാപ്പാ

ആധുനിക കാലഘട്ടത്തിൽ കത്തോലിക്കാ വിദ്യാഭ്യാസം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ. ഏപ്രിൽ 20ന് കത്തോലിക്കാ സർവ്വകലാശാലകളിലെ പ്രതിനിധി സംഘത്തിന് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“അദ്ധ്യാപകരെന്ന നിലയിൽ, നിങ്ങൾ ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ കിടക്കുന്ന സത്യം, നന്മ എന്നിവയെ പരിപോഷിപ്പിക്കണം. അങ്ങനെ എല്ലാവരും എങ്ങനെ ജീവിതത്തെ സ്നേഹിക്കാമെന്നും ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് വളരാമെന്നും പഠിക്കാം. കത്തോലിക്കാ വിദ്യാഭ്യാസം സുവിശേഷവൽക്കരണം തന്നെയാണ്. സുവിശേഷത്തിന്റെ സന്തോഷത്തിന് സാക്ഷ്യം വഹിക്കാനും സമൂഹങ്ങളെ നവീകരിക്കാനും വർത്തമാനകാലത്തെ വെല്ലുവിളികളെ വിവേകപൂർവ്വം അഭിമുഖീകരിക്കാനും കത്തോലിക്ക വിദ്യാഭ്യാസം സഹായിക്കുന്നു” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group