ഗോത്രവർഗ്ഗ ക്രൈസ്തവർക്കു നേരെ വിശ്വാസം ഉപേക്ഷിക്കാൻ സമ്മർദ്ദo ശക്തമാകുന്നു..

മധ്യപ്രദേശ് :തീവ്ര ഹിന്ദുത്വവാദികളുടെ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെ തുടർന്ന് ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ മധ്യപ്രദേശിലെ ഗോത്രവർഗ്ഗ ക്രൈസ്തവർ നിർബന്ധിതരാകുന്നതായി റിപ്പോർട്ട്.

“ഞങ്ങളുടെ ആളുകൾ ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിൽ ചേരാൻ നിർബന്ധിതരാവുകയാണെന്നും ക്രൈസ്തവരെ സമ്മർദ്ദത്തിലാക്കാൻ തീവ്ര ഹിന്ദുത്വപ്രവർത്തകരും സംഘടനകളും ഗ്രാമങ്ങളിൽ പ്രത്യേക സന്ദർശനങ്ങൾ നടത്താറുണ്ടെന്നും ഇവിടത്തെ സ്ഥിതി ആശങ്കാജനകമാണെന്നും ഝബുവ ജില്ലയിൽ നിന്നുള്ള കത്തോലിക്ക വിശ്വാസിയായ പാട്രിക് ഗനവ വെളിപ്പെടുത്തുന്നു.
ഇവിടെ ക്രൈസ്തവർക്കെതിരെ കുപ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും എന്തുതന്നെ വന്നാലും ഞങ്ങൾ യേശുവിലുള്ള വിശ്വാസം കൈവിടില്ലന്നും – പാട്രിക് ഗനവ പറഞ്ഞു.

“ആളുകളെ ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യാൻ മാത്രം പ്രവർത്തിക്കുന്നവരായിട്ടാണ് ചില ഹൈന്ദവ ഗ്രൂപ്പകൾ പുരോഹിതന്മാരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും കാണുന്നതെന്നും . ഇതൊരു ദൗർഭാഗ്യകരമായ അവസ്ഥയാണെന്നും- ജാബുവ കാത്തലിക് രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോക്കി ഷാ പറഞ്ഞു.ഈ പ്രദേശങ്ങളിൽ ഒരു ക്രൈസ്തവനായി ജീവിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതാണെന്നും, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ ചില ഹൈന്ദവ സംഘടനകൾ ക്രൈസ്തവരെ ശത്രുക്കളായി കണക്കാക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group