ന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുവാൻ അഖിലേന്ത്യാ കാത്തലിക് യൂണിയൻ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടു.
“ക്രൈസ്തവ സമൂഹങ്ങളെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ സംഘടിതവും ആസൂത്രിതവുമായ പീഡനങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളതെന്ന് അഖിലേന്ത്യാ കാത്തലിക് യൂണിയന്റെ (എ ഐ സി യു) കമ്മിറ്റി കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷo പിന്നിടുമ്പോൾ , മത-വംശീയ ന്യൂനപക്ഷ സമുദായങ്ങൾ, ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾ മനുഷ്യാവകാശവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനു കഠിനമായ വെല്ലുവിളികൾ നേരിടേണ്ടി വരുന്നതയി സംഘടന ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ട് ബിജെപി സർക്കാർ കൂടുതൽ ക്രിയാത്മകമായി ഇടപെടണമെന്നും
എ ഐ സി യു ആവശ്യപ്പെട്ടു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group