ദയാവധത്തിനെതിരെ ആഹ്വാനവുമായി കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയ.

ദയാവധം നടപ്പാക്കുന്നതിനു പകരം പാലിയേറ്റീവ് കെയര്‍ സംവിധാനം രാജ്യത്ത് കൂടുതൽ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയൻ അസോസിയേഷൻ സംസ്ഥാനത്തെ എം.പിമാര്‍ക്ക് കത്തയച്ചു,.ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവന്‍ എടുക്കുന്നതിലുപരി അവര്‍ക്ക് മെച്ചപ്പെട്ട സാന്ത്വന പരിചരണം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അതിനുള്ള ധനസഹായമാണ് സംസ്ഥാനം കണ്ടെത്തേണ്ടതെന്നും ആശുപത്രികളെയും പാലിയേറ്റീവ് കേന്ദ്രങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് സംഘടന അയച്ച കത്തിൽ അഭിപ്രായപ്പെട്ടു .ദയാവധം എന്നത് അനുകമ്പാപൂര്‍വമായ സമീപനമല്ല മറിച്ച് അത് രോഗികളെ ഉപേക്ഷിക്കലാണ്. ഈ നിയമത്തിന്റെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍നിന്ന് പ്രായമായവരെ സംരക്ഷിക്കാന്‍ അധികാരികൾ തയ്യാറാവണമെന്ന് പ്രായമായവര്‍ക്കു പരിചരണം നല്‍കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ കൂടിയായ കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയ ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group