ക്രൈസ്തവപീഡനം റിപ്പോർട്ട് ചെയ്ത കത്തോലിക്കാ പത്രപ്രവർത്തകൻ അറസ്റ്റിൽ…

നൈജീരിയ: ക്രൈസ്തവർ രാജ്യത്ത് നേരിടുന്ന പീഡനങ്ങളും വിവേചനങ്ങളും പുറംലോകത്തെ അറിയിച്ച കത്തോലിക്ക വിശ്വാസിയായ പത്രപ്രവർത്തനെ ഭരണകൂടം അറസ്റ്റ് ചെയ്തു.

നൈജീരിയൻ റോമൻ കത്തോലിക്കാ വിശ്വാസിയായ ലൂക്കാ ബിന്നിയാറ്റിനെയാണ് ഭരണകൂടം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

സൈബർടോക്കിംങ് എന്ന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾ പലപ്പോഴും ഉപയോഗിക്കുന്ന നിയമമാണ് ഇത്.

നൈജീരിയായിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന അക്രമങ്ങൾ വംശഹത്യയാണെന്നാണ് തന്റെ ലേഖനത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയത്, കൂടാതെ ക്രൈസ്തവ വംശഹത്യക്ക് നേരെ ഭരണകൂടം കണ്ണടയ്ക്കുന്നുവെന്നും പല കാര്യങ്ങളും ഭരണകൂടം മറച്ചുവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group