കത്തോലിക്കാ മാധ്യമ പ്രവര്‍ത്തനം ഒരു പ്രചരണ തന്ത്രമോ വിപണന തന്ത്രമോ അല്ല : ഫ്രാന്‍സിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി : സഭയുടെ നന്‍മകളെ സമൂഹത്തിന് മുമ്പില്‍ പങ്കുവയ്ക്ക ണമെന്നും, കത്തോലിക്കാ മാധ്യമ പ്രവര്‍ത്തനം ഒരു പ്രചരണതന്ത്രമോ വിപണന തന്ത്രമോ അല്ലെന്നും ഉദ്ബോധിപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പാ.

2025 ലെ പ്രത്യാശയുടെ ജൂബിലിക്കായി മാധ്യമ പ്രവര്‍ത്തകരെ ഒരുക്കുന്നത് ലക്ഷ്യമിട്ട് റോമില്‍ നടത്തപ്പെട്ട സിമ്പോസിയത്തില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. ആശയ വിനിമയം നേരിടുന്ന വെല്ലുവിളികള്‍ ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ലൗകിക മനോഭാവത്തോടെ അവയെ നേരിടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും പാപ്പാ പറഞ്ഞു.

വാണിജ്യ നേട്ടങ്ങളിലും സാങ്കേതിക പുരോഗതിയിലും മാത്രം ശ്രദ്ധ കേന്ദ്രീ കരിക്കാതെ കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ ഹൃദയങ്ങളുമായി ആശയ വിനിമയം നടത്തുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ മാധ്യമ പ്രവര്‍ത്തനം ഒരു പ്രചരണ തന്ത്രമോ വിപണന തന്ത്രമോ അല്ല മറിച്ച് മറ്റുള്ളവരോടുള്ള കരുതലും ക്രിസ്തീയ കാഴ്ചപ്പാടിലൂടെ സംഭവങ്ങളെ നോക്കിക്കാണുന്നതുമാണെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group