ഛത്തീസ്ഗഡില്‍ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍

ഛത്തീസ്ഗഡ് :കന്യാസ്ത്രീയാകാന്‍ ആദ്യ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയെയും കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്തു.

ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ടാണ് അറസ്റ്റിലായത്. സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് പുറമേ, അവരുടെ അമ്മയും ബന്ധുക്കളായ മൂന്ന്‍ പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹിന്ദുത്വവാദികളുടെ വ്യാജ ആരോപണത്തിനു പിന്നാലെയാണ് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ സിസ്റ്റര്‍ കെര്‍ക്കെട്ടായെയും കുടുംബാംഗങ്ങളെയും ജാഷ്പൂര്‍ ജില്ലയിലെ ബാലാച്ചാപ്പര്‍ ഗ്രാമത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുമിത്രാദികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത കൃതജ്ഞത ബലിക്ക് പിന്നാലെയായിരുന്നു പോലീസ് അറസ്റ്റെന്നതും ശ്രദ്ധേയമാണ്.

മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കീഴില്‍ വിവിധ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ 5 പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group