എത്യോപ്യൻ ഭരണകൂടം അകാരണമായി അറസ്റ്റ് ചെയ്ത ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനിലെ കത്തോലിക്ക സന്യാസിനികള്‍ മോചിതരായി. കഴിഞ്ഞ വര്‍ഷം നവംബർ 3ന് എത്യോപ്യൻ പോലീസ് അറസ്റ്റ് ചെയ്ത സിസ്റ്റർ ലെറ്റെമറിയം സിഭത്ത്, സിസ്റ്റർ ടിബ്‌ലെറ്റ്‌സ് റ്റ്യൂം, സിസ്റ്റർ അബീബ ടെസ്‌ഫെ, സിസ്റ്റർ സായിദ് മോസ്, സിസ്റ്റർ അബീബ ഹാഗോസ്, സിസ്റ്റർ അബേബ ഫിറ്റ്‌വി എന്നിവരാണ് ഇപ്പോള്‍ മോചിതരായിരിക്കുന്നത്.
മോചിതരായ കന്യാസ്ത്രീകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രാദേശികവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കോബോയിൽ നിന്നുള്ള രണ്ടു ഡീക്കൻമാരെയും രണ്ട് കന്യാസ്ത്രീകളെയും കുറിച്ച് ഇപ്പോഴും വിവരങ്ങള്‍ ഒന്നുമല്ല. ടിഗ്രേയന്‍ വംശജരായ ആയിരക്കണക്കിന് എത്യോപ്യക്കാർക്കൊപ്പം ഇവരും തടങ്കലില്‍ തന്നെ തുടരുക തന്നെയാണെന്നാണ് സൂചന. സര്‍ക്കാര്‍ സൈന്യവും ടിഗ്രേയന്‍ പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ ടിഗ്രേ പ്രവിശ്യയില്‍ നിരവധി വൈദികരും മിഷ്ണറിമാരും അകാരണമായി തടങ്കലിലാക്കപ്പെടാറുണ്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group