യുക്രൈന് സഹായഹസ്തവുമായി വീണ്ടും കത്തോലിക്കാ സംഘടനകൾ

സംഘർഷം രൂക്ഷമായ ഉക്രൈനിൽ അഭയാർത്ഥികളായവർക്ക് സഹായഹസ്തവുമായി വീണ്ടും ക്രൈസ്തവ സംഘടനകൾ. അഭയാർത്ഥികളായവർക്ക് വേണ്ടി
ഒരു മില്യൻ ഡോളറാണ് നൈറ്റ്സ് ഓഫ് കൊളംബസ്’ എന്ന ക്രൈസ്തവ സംഘടന വാഗ്ദാനം ചെയ്തിരിക്കുന്നത്.ഇതു കൂടാതെ കൂടുതൽ പണം കണ്ടെത്തുന്നതിനായി യുക്രൈൻ സോളിഡാരിറ്റി ഫണ്ട് എന്ന പേരിൽ ഒരു ക്യാമ്പയിനും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. അഭയാർത്ഥികളുടെ ഭക്ഷണം, മരുന്ന്, പാർപ്പിടം, വസ്ത്രം തുടങ്ങിയവയ്ക്കു വേണ്ടി സാമ്പത്തിക സഹായം ഉപയോഗിക്കും. രാജ്യത്തെ ലത്തീൻ, ഗ്രീക്ക് കത്തോലിക്ക റീത്തുകളോടും, മറ്റ് സന്നദ്ധ സംഘടനകളോടും ചേർന്ന് സംയുക്തമായിട്ടായിരിക്കും നൈറ്റ്സ് ഓഫ് കൊളംബസ് സഹായങ്ങൾ വിതരണം ചെയ്യുന്നത്.

യുക്രൈനിലെ അവസ്ഥ വളരെ ഭയാനകവും, മോശവുമാണെന്നും, അവിടുത്തെ ജനങ്ങൾക്കും, സംഘടനയിലെ അംഗങ്ങൾക്കും സഹായം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 25നു സുപ്രീം നൈറ്റ് പാട്രിക് കെല്ലി നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങൾക്ക് കത്തെഴുതിയിരുന്നു. ആയിരത്തിഎണ്ണൂറോളം ആളുകൾ സംഘടനയ്ക്ക് യുക്രെയിനിൽ അംഗങ്ങളായിട്ടുണ്ട്. അത്യന്തം അപകടകരമായ ഈ ദിവസങ്ങളിൽ അവർക്കു വേണ്ടിയും, അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും, രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ടെന്ന ആമുഖത്തോടെയുള്ള ഒരു വീഡിയോ സന്ദേശവും പാട്രിക് കെല്ലി പുറത്തുവിട്ടിരുന്നു.

അതേസമയം യുദ്ധത്തെ തുടർന്ന് 4 കോടി 10 ലക്ഷം ജനങ്ങളുള്ള യുക്രൈനിൽ 50 ലക്ഷത്തിന് മുകളിൽ ആളുകൾ അഭയാർഥികളായി മാറുമെന്നാണ് കരുതപ്പെടുന്നത്. 18നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ രാജ്യത്ത് നിന്ന് പോരാടുമ്പോൾ, സ്ത്രീകളും, കുട്ടികളുമാണ് കൂടുതലായും പലായനം ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group