ഉഗാണ്ടയിൽ കത്തോലിക്ക പുരോഹിതനെ കൊലപ്പെടുത്തി.

ഉഗാണ്ടയിലെ കിയിണ്ട- മിത്യാന രൂപതയുടെ കീഴിലുള്ള ലവാമത്തയിലെ ഇടവക വൈദികനായി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന പുരോഹിതനെ കൊലപ്പെടുത്തി.രൂപത വൈദികനായ ഫാ. ജോസഫാത്ത് കസാംബൂലയാണ് കൊല്ലപ്പെട്ടത്.മയക്കുമരുന്നിന് അടിമയായ ഒരു വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം..തന്റെ പേരിലുള്ള വസ്തുവും വീടും ഇരിക്കുന്ന സ്ഥലത്ത് സന്ദർശനം നടത്താൻ എത്തിയപ്പോൾ അവിടെ അനധികൃതമായി പ്രവേശിച്ച ഒരാളെ അദ്ദേഹം കാണുകയും, അയാളുടെ ഉദ്ദേശം ചോദ്യം ചെയ്യുകയും ചെയ്തു.ഇതിൽ പ്രകോപിതനായ ഇയാള്‍ ആയുധമെടുത്ത് വൈദികനെ കൊലപ്പെടുത്തുകയായിരിന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ വൈദികന്‍ മരണമടഞ്ഞുവെന്നാണ് പ്രാഥമിക വിവരം .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group