മദ്ധ്യ അമേരിക്കയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി കത്തോലിക്കാ റിലീഫ് സർവീസസ്

അമേരിക്ക: മധ്യ അമേരിക്കയെ ഒന്നടങ്കം ദുരിതത്തിലാക്കിയ ഈറ്റ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് കൈത്താങ്ങായി കത്തോലിക്കാ റിലീഫ് സർവീസസ്. കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിൽ നൂറുപേർക്കോളം മരണം സംഭവിച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപാർപ്പിക്കുകയും ദുരിതബാധിതർക്കാവശ്യമായ ഭക്ഷണപദാർത്ഥങ്ങൾ റിലീഫ് സർവീസിന്റെ ഭാഗമായി വിതരണം ചെയ്യുകയും ഉണ്ടായി. കോവിഡ് -19 പടരാതിരിക്കാൻ വേണ്ട നടപടികൾ മുൻകൂട്ടി സ്വീകരിച്ചിരുന്നതായി സംഘടന നേത്ര്ത്വം അറിയിച്ചു.  

കഴിഞ്ഞ  ചൊവ്വാഴ്ച ഹോണ്ടുറാസിലും വടക്കുകിഴക്കൻ നിക്കരാഗ്വയിലും 150 മൈൽ വേഗതയിലാണ് കാറ്റുവീശിയത്. കൊടുങ്കാറ്റ് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായി മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഴയിലും കാറ്റിലും നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവുകയും വൈദ്യുതി ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ഉണ്ടായി. അഞ്ഞൂറിലധികം പേരെ മാറ്റിപ്പാർപ്പിച്ച ഹോണ്ടുറാസിൽ തങ്ങളുടെ സംഘം കാര്യമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയതായി കാത്തലിക് റിലീഫ് സർവീസസ് അറിയിച്ചു. നിക്കരാഗ്വയിലെ നാശനഷ്ടങ്ങൾ ഇപ്പോഴും വിലയിരുത്താൻ സാധിച്ചിട്ടില്ല, നോർത്ത് അറ്റ്ലാന്റികിലെ  സ്വയംഭരണ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 പ്രതീക്ഷിച്ചതിലും ഗുരുതരമാണ് ഗ്വാട്ടിമാലയിലെ സ്ഥിതിയെന്ന കാത്തലിക് റിലീഫ് സർവീസസ് പ്രോഗ്രാമിംഗ് മേധാവി നിക്കോൾ കാസ്റ്റ് അറിയിച്ചു. ചില പ്രദേശങ്ങളിൽ ഒരുമാസംകൊണ്ട് പെയ്യുന്ന മഴ 10 മണിക്കൂറിൽ പെയിതതാണ് നാശനഷ്ടങ്ങളുടെ പ്രധാനകാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിയുന്നത്ര വേഗത്തിൽ ഏറ്റവും
ദുർബലരായ ആളുകളിലേക്ക്  സി.‌ആർ.‌എസിന്റെ സേവനങ്ങൾ എത്തിക്കാൻ സംഘടനയുടെ പ്രവർത്തകർ തയാറാണെന്നും നിക്കോൾ കാസ്റ്റ് ഓർമ്മിപ്പിച്ചു. ഇതുവരെ നേരിട്ടിട്ടുള്ള പ്രതിസന്ധികളിൽ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് ഇപ്പോൾ നേരിടുന്നതെന്നും ഇതുവരെ  ഫലപ്രദമായ രീതിയിൽ ഈ ദുരന്തത്തെ  കൈകാര്യം ചെയ്യാൻ കത്തോലിക്കാ റിലീഫ് സർവീസസിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group